എ​ല്‍.​ഡി ക്ല​ര്‍ക്ക് : ഇപ്പോൾ അപേക്ഷിക്കാം

Share:

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ എ​ല്‍.​ഡി ക്ല​ര്‍ക്ക് ഉൾപ്പെടെ 61 തസ്തികകളിലേക്കുള്ള നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏ​ക​ജാ​ല​കം വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

എ​സ്.​എ​സ്.​എ​ല്‍.​സി​യാ​ണ് കുറഞ്ഞ വിദ്യാഭ്യാസ യോ​ഗ്യ​ത.

പ്രാ​യം 18-36.
ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ 02-01-1983-നും 01-01-2001-​നു​മി​ട​യി​ല്‍ (ര​ണ്ട് തീ​യ​തി​ക​ളും ഉ​ള്‍പ്പെ​ടെ) ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി പൊ​തു​വി​ഭാ​ഗ​ത്തി​ന് 36 വ​യസ്സ് . ഒ.​ബി.​സി​ക്ക് 39-ഉം ​എ​സ്.​സി/​എ​സ്.​ടി​ക്ക് 41-മാ​ണ്. 2019 ജ​നു​വ​രി ഒ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് പ്രാ​യം നി​ശ്ച​യി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം പ്രാ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ക്കു കൂ​ടി അ​വ​സ​രം ല​ഭ്യ​മാ​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ് ഇ​പ്പോ​ള്‍ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

അ​ടു​ത്ത ജൂ​ണി​ല്‍ പ​രീ​ക്ഷ ന​ട​ത്തി, ഡി​സം​ബ​റി​ല്‍ സാ​ധ്യ​ത​പ്പ​ട്ടി​ക​യും ഏ​പ്രി​ലി​ല്‍ റാ​ങ്ക്പട്ടികയും പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വിലെ റാ​ങ്ക്പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി 2021 ഏ​പ്രി​ല്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ തൊട്ടടുത്തദിവസം പുതിയ റാങ്ക് പട്ടിക നിലവിൽവരുന്ന വിധമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതനുസരിച്ച് പരീക്ഷ ക്രമീകരിക്കും.അതുവരെ റിപ്പോർട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും നിയമനം.

നിലവിലുള്ള പട്ടികയിൽനിന്നും 14 ജില്ലകളിലായി 3800 ഒഴിവുകളിലേക്കാണ് ഇതുവരെ നിയമനം നടത്തിയത്.ക​ഴി​ഞ്ഞ എ​ല്‍.​ഡി ക്ല​ര്‍ക്ക് വി​ജ്ഞാ​പ​നം 2016 ന​വം​ബ​ര്‍ 25നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്ന​ത്തെ വി​ജ്ഞാ​പ​ന​ത്തി​ന് 14 ജി​ല്ല​ക​ളി​ലാ​യി 17.94 ല​ക്ഷം പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​ത്ത​വ​ണ​ അപേക്ഷകരുടെ എണ്ണം അതിൽ ക​വി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഡിസംബർ 18 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾ : https://www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: