പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു

നിപാവൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 18, 25 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റി. ഒക്ടോബർ 23, 30 തീയതികളിലായി നടത്താനാണ് നിശ്ചയി ച്ചിരിക്കുന്നത്.
സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്കും മാറ്റി.