ഐ.ടി.ഐ: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

Share:

തിരുഃ പട്ടികജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മരിയാപുരം ഐ.ടി.ഐയില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍, സര്‍വ്വെയര്‍ എന്നിവയിലും നോ മെട്രിക് ട്രേഡായ കാര്‍പ്പന്റര്‍ ട്രേഡിലും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കുന്നതിനായി www.scdd.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് മരിയാപുരം ഐ.ടി.ഐ സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 15 .

പരിശീലനം തികച്ചും സൗജന്യമാണ്.

പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റ്, ലംപ്സം ഗ്രാന്‍ഡ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം എന്നിവ സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471-2234230, 9605235311.

Share: