പി.എസ്.സി, എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

കൊല്ലം : പി.എസ്.സി പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരിശീലനം തേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 31 നകം വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 8547630027.
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷിക്കാം
കൊല്ലം : വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷാ പരിശീലനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായത്തിന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം.
ജാതി, വിദ്യാഭ്യാസ യോഗ്യത, പരിശീലനത്തിന് പോകുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 31 നകം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
മൂന്നു വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറു മാസത്തെ പരിശീലനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷ ഫോമും വിശദ വിവരങ്ങളും വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.