പിഎസ്സി അപേക്ഷ ക്ഷണിച്ചു: 159 തസ്തികകളിൽ ഒഴിവുകൾ
കേരള പബ്ളിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 159 തസ്തികകളിലാണ് ഒഴിവുകൾ.
കാറ്റഗറി നന്പർ: 377/2020 472/2020
അസാധാരണ ഗസറ്റ് തീയതി: 30/12/2020
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്/ ഓവർസിയർ ഗ്രേഡ് ഒന്ന്, ജൂണിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്, എക്സ്റേ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് മാനേജർ (കെമിക്കൽ), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസി), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്), ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്), ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്), ഹൈസ്കൂൾ ടീച്ചർ (അറബിക്), ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ), മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), ലബോറട്ടറി ടെക്നീഷ്യൻ, ട്രാക്ടർ ഡ്രൈവർ, കോണ്‍ഫിഡൻഷ്യൻ അസിസ്റ്റന്റ്, മോട്ടോർ മെക്കാനിക്ക്, ട്രേസർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു), പാർട്ട്ടെെം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ബോട്ട് ഡ്രൈവർ ഗ്രേഡ് രണ്ട്, ഇലക്ട്രീഷ്യൻ, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (എസ്ടി)
എൻസിഎ വിജ്ഞാപനം:
അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡ്രാഫ്റ്റ്സമാൻ ഗ്രേഡ് രണ്ട്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട്, സെക്യൂരിറ്റി ഗാർഡ്, ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്), ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്എസ്), യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം), പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഉർദു), പാർട്ട്ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഡ്രൈവർ ഗ്രേഡ് രണ്ട്.
കാറ്റഗറി നന്പർ: 473/2020- 531/2020
അസാധാരണ ഗസറ്റ് തീയതി 31/12/2020
അസിസ്റ്റന്റ് പ്രഫസർ അനാട്ടമി, ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർകിടെക്ചർ (ടെക്നിക്കൽ എഡ്യൂക്കേഷൻ), അഗ്രിക്കൾച്ചർ ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), ലക്ചർ ഇൻ ഡാൻസ് (കേരള നടനം), ലീഗൽ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്, അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് രണ്ട്, ഗ്രേഡ് ഒന്ന് ഡ്രാഫ്റ്റ്സ്മാൻ, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, നഴ്സ് ഗ്രേഡ് രണ്ട് (ഗവ. ഹോമിയോപതിക് മെഡിക്കൽ കോളജ്), ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, ആർട്ടിസ്റ്റ് മോഡെല്ലർ, ആർക്കിടെച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്, പന്പ് ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, റിസപ്ഷനിസ്റ്റ്, എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), ലൈബ്രേറിയൻ ഗ്രേഡ് നാല്, വർക്ക് സൂപ്രണ്ട്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എസ്ടി).
എൻസിഎ വിജ്ഞാപനം:
ജൂണിയർ കണ്‍സൾട്ടന്റ് (ജനറൽ സർജറി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) മാത്തമാറ്റിക്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), സെർജന്റ് (വിവിധം), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), ലോവർ ഡിവിഷൻ ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ്, പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), ഡ്രൈവർ ഗ്രേഡ് രണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്.
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.