പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

Share:

കേരള പി.എസ്.സി. 19 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
സഹകരണ അപ്പെക്സ് സൊസൈറ്റികളില്‍ മാനേജര്‍ , മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ (പള്‍മണറി മെഡിസിന്‍), തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഡെന്റല്‍ മെക്കാനിക്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ലക്ചറര്‍ ഇന്‍ മൈക്രോബയോളജി, സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്‍), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സില്‍ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട്/ഓവര്‍സീയര്‍ ഗ്രേഡ് രണ്ട് (മെക്കാനിക്കല്‍) കേരള പോലീസ് സര്‍വീസില്‍ സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്), എന്നിവയാണ് ജനറല്‍ വിഭാഗത്തിലെ വിജ്ഞാപനങ്ങള്‍.

സംവരണ വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് മുഖേന നിയമിക്കുന്നതിനായി പോലീസ് കോൺസ്റ്റബിൾ, ലൈബ്രേറിയൻ, ഫാർമസിസ്റ്റ്, ജൂനിയർ ഇൻസ്‌ട്രുക്ടർ, സയന്റിഫിക് അസിസ്റ്റൻറ് ,ഫിസിക്സ് , അറബിക്, വീണ അദ്ധ്യാപകർ , എഞ്ചിനീയറിംഗ് അസിസ്റ്റൻറ് , ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ തുടങ്ങിയ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തീയതി – മേയ് 15

Share: