വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ജൂണ്‍ 19, 20, 21, 22 തീയതികളില്‍ മണക്കാടുള്ള ജില്ലാ മത്സ്യഭവന്‍ ഓഫിസില്‍വച്ചാണ് ഇന്റര്‍വ്യൂ. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി, ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, എസ്.എസ്.എല്‍.സിയും കുറഞ്ഞത് മൂന്നു വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
പ്രായ പരിധി: 20നും 56നും മധ്യേ.
വര്‍ക്കല താലൂക്കിലുള്ളവര്‍ക്ക് ജൂണ്‍ – 19, തിരുവനന്തപുരം – 20, നെയ്യാറ്റിന്‍കര – 21, കാട്ടാക്കട, നെടുമങ്ങാട് – 22 എന്നിങ്ങനെയാണ് ഇന്റര്‍വ്യൂവിന്റെ ക്രമീകരണം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത തീയതികളില്‍ രാവിലെ 11നും ഒന്നിനും ഇടയ്ക്ക് ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0471 2464076.