പ്രോജക്ട് മാനേജര്‍ ഒഴിവ്: അപേക്ഷ 23 വരെ

292
0
Share:

പാലക്കാട്: അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘നമത് വെള്ളാമെ’ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു.

അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ബി.ടെക് അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള 20 – 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി സഹിതം സെപ്തംബര്‍ 23 ന് വൈകീട്ട് അഞ്ചിനകം അട്ടപ്പാടി ഐ. ടി.ഡി.പി. പ്രൊട്ടക്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 04924 254382.

Share: