പ്രൊജക്ട് ഫെല്ലോ ഒഴിവ്

Share:

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ റി ലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെൻറ് റിന്‌ കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് (2 വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുള്ള) ദിവസവേതന നിരക്കിൽ (കരാറടിസ്ഥാനം) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
“DRISHTI: An AI-Based Distraction Alert System for Indian Roads” എന്ന പ്രോജക്ടിലേക്ക് അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ jerrin.panachakel@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും “Development of mix design methodology for Full Dept Reclamation projects with cement and emulsion as stabilizers” പ്രോജക്ടിലേക്ക് അപേക്ഷിക്കുന്നവർ thusharavt@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും ഇ-മെയിൽ ചെയ്യണം.
അവസാന തീയതി: ഡിസംബർ 13.
അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.

Share: