പ്രൊജക്ട് ഫെല്ലോ ഒഴിവ്; വാക്ക്‌ ഇൻ ഇൻറർവ്യൂ ജനുവരി 11 ന്

Share:

തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിക്കായി പ്രോജക്ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത – സുവോളജി / പ്ലാ സയൻസ് / ബോട്ടണി തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം. വാക്ക്‌ ഇൻ ഇൻറർവ്യൂ ജനുവരി 11 ന് രാവിലെ 10 ന് പീച്ചി വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

പരിശീലന പരിപാടികളും, സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, മാനുവലുകളും വായന സാമഗ്രികളും ഫീൽഡ് ഗൈഡുകളും തയ്യാറാക്കുന്നതിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരും റിസോഴ്സ് പേഴ്സണൽമാരുമായും ഫലപ്രദമായ ആശയ വിനിമയം നടത്തുന്നതിനുള്ള കഴിവും വേണം.

പ്രതിമാസ വേതനം: 22000/- രൂപ.
പ്രായപരിധി: 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗകാർക്ക് മൂന്നും വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
വിശദ വിവരങ്ങൾക്ക്:  www.kfri.res.in

Share: