പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം

Share:

കോഴിക്കോട്: ഫിഷറീസ് വകുപ്പിൻറെ പദ്ധതിയിലേക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/ സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.
അപേക്ഷകര്‍ വടകര താലൂക്കില്‍പ്പെട്ടവരായിരിക്കണം.
താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29 ന് രാവിലെ 9.30 ന് മുമ്പായി വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് പങ്കെടുക്കണം.
വിവരങ്ങള്‍ക്ക് 0495 2383780.

Share: