പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍
എറണാകുളം: ജില്ലയില്‍ സുഭിക്ഷ കേരളം-ജനകീയ മത്സ്യ കൃഷി 2022-23 ൻറെ ഭാഗമായി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നു.
താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിനകം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം.
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍: യോഗ്യത- സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്‌സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍/സുവോളജിയില്‍ ബിരുദാനന്തര ബിരുദം, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം 20-56.
അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍:
യോഗ്യത ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി. ഫിഷറീസ് വിഷയം/സുവോളജിയില്‍ ബിരുദം, എസ്എസ്എല്‍സിയും ഒരു സര്‍ക്കാര്‍
സ്ഥാപനത്തില്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം 20-56.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484-2394476 (ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ )