ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ് കരാർ നിയമനം

396
0
Share:

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ശാസ്ത്രം, എൻജിനിയറിംങ് ടെക്‌നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാൻ പാടില്ല).
അനുബന്ധ രേഖകൾ സഹിതം അപേക്ഷ സെപ്റ്റംബർ  20-ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങൾക്ക്: http://rb.gy/7crg85

ഫോൺ: 8330002311, 8330002360.

Share: