പ്രൊജക്ട് ഫെലോ ഒഴിവ്

തൃശൂർ : പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു.
യോഗ്യത – ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീല്‍ഡ് വർക്കിലെ പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ഡോക്കുമെൻറെഷനിലുള്ള അറിവും അഭികാമ്യം.
പ്രതിമാസ ഫെലോഷിപ്പ് തുക – 22000 രൂപ.
2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും.
താല്പര്യമുള്ളവര് ജൂൺ 18ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം.
വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും.
ഫോണ്‍: 0487 2690100.