പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

Share:

കണ്ണൂർ : ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥയില്‍ സമഗ്ര മത്സ്യ സംരക്ഷണ പദ്ധതി നിര്‍വ്വഹണം 2022-25 പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങല്‍ നടത്തുന്നതിലേക്കായി കണ്ണൂര്‍ ജില്ലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

യോഗ്യത: കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്നോ, ഫിഷറീസ് സര്‍വ്വകലാശാലയില്‍നിന്നോ ബി എഫ് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് , അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള സൂവോളജി ബിരുദം, ഏതെങ്കിലും ഗവണ്‍മെൻറ് വകുപ്പില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ അക്ക്വോ കള്‍ച്ചറിലുള്ള 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2731081.

Share: