പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

Share:

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. 2018 സെപ്റ്റംബര്‍ 30 ന് കാലാവധി അവസാനിക്കും വിധമാണ് നിയമനം. പ്രതിമാസം 25,000 രൂപ സഞ്ചിത ശമ്പളമായി നല്‍കും.

22 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. എം.എസ് ഓഫീസ്/കെ.ജി.ടി.ഇ/വേഡ് പ്രോസസിംഗ് (ഇംഗ്ലീഷ് & മലയാളം)/പി.ജി.ഡി.സി.എ അധിക യോഗ്യതായി കണക്കാക്കും.

ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in ല്‍ കരിയര്‍ എന്ന ലിങ്കിലൂടെ 30 ന് മുമ്പ് അപേക്ഷിക്കണം.

Share: