ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് പ്രൊജക്ട് മാനേജർ / കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ എം എസ് സി സുവോളജി ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിദിന വേതനം 750 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 11 ന് രാവിലെ 11 മണി മുതല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
ഫോണ്‍: 0497 2731081, 2732340.