പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഒഴിവ്; കൂടിക്കാഴ്ച 26ന്

Share:

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ അതിജീവനം – സമഗ്ര കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിന്റെ ആവശ്യത്തിനായി പ്രൊജക്ട് കോഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം 26ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (അലോപ്പതി) നടക്കും.

യോഗ്യത: ബി.എസ്‌സി/എം.എസ്.സി നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ് സി/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്‌ള്യൂ. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം.

ഫോണ്‍: 0467 2203118.

Share: