പ്രൊജക്റ്റ് അസിസ്റ്റൻറ്
തൃശൂർ :കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമുളവർക്ക് അപേക്ഷിക്കാം.
പ്രായം : 36 വയസ്സ് .പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും.
ഫെലോഷിപ്പ് : പ്രതിമാസം19000/- രൂപ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 29ന് രാവിലെ 10 മണിക്ക് കേരള ഗവേഷണ സ്ഥാപനത്തിൻ റെ തൃശൂർ ഓഫീസിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ktri.res.in സന്ദർശിക്കുക.