അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

273
0
Share:

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പാലക്കാട് കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2020-21 അധ്യയന വര്‍ഷത്തേയ്ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു.
മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.
മലയാളം, ഹിന്ദി തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുള്ള ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പിഎച്ച്ഡിയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം (എസ്.എസ്.എല്‍.സി ബുക്കിന്റെ ആദ്യപേജ്) പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) സ്‌കാന്‍ ചെയ്ത്, അപേക്ഷ സമർപ്പിക്കണം. അവസാന തിയതി :സെപ്തംബര്‍ 30
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0492 2285577.

Share: