പ്രൊജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവ്

Share:

തൃശൂർ:   കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.

വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ചെയ്ത സസ്യങ്ങളിലും പരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി.

പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21ന് രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യുവിൽ പങ്കെടുക്കണം.

Share: