പ്രോജക്ട് അസിസ്റ്റൻറ്

കാസറഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
മാനേജ്മെൻറ്/സോഷ്യൽ സയൻസ്/ന്യൂട്രീഷ്യൻ എന്നീ വിഷയങ്ങളിലേതിലെങ്കിലും ഉള്ള ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ യോഗ്യതയും, ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 18000 രൂപ.
തത്പരരായ ഉദ്യോഗാർത്ഥികൾ ജൂൺ 22 നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.






