പ്രോജക്ട് അസിസ്റ്റൻറ്

തിരുഃ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറിൻറെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി.
പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്.
ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്.
ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇൻറെർവ്യൂവിന് ഹാജരാകണം.