പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ/കെ.ജി.റ്റി.ഇ. പ്രസ് വർക്ക്/കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി./മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോറം 100/- രൂപയ്ക്ക് അതത് സെന്ററിൽ നിന്നും നേരിട്ടും 125/- രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 10.