പ്രിന്‍സിപ്പല്‍, ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍

Share:

പത്തനംതിട്ട:  ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴില്‍ പത്തനംതിട്ടയിലെ കോന്നിയിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻറ് ഡവലപ്മെൻറി ൻ റെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍, ഫുഡ് പ്രോസസിങ് ട്രെയിനിങ് സെൻറൻററില്‍ ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻറ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.

ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻറ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് / ഉയര്‍ന്ന സെക്കൻറ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് ട്രെയിനിങ് കോ ഓര്‍ഡിനേറ്ററുടെ യോഗ്യത.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും.
ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങള്‍ക്ക് www.supplycokerala.com, www.cfrdkerala.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ഫോണ്‍: 0468 2961144.

Share: