പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

254
0
Share:

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഓണറേറിയം: പ്രതിമാസം 20,000 രു.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തയ്യാറാക്കിയ അപേക്ഷ ഒക്‌ടോബർ ഒന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ: 0471-2737246.

Share: