പ്രിൻസിപ്പാൾ ഒഴിവ്

Share:

തിരുഃ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (സി.എഫ്.ആർ.ഡി) ൻറെ ഉടമസ്ഥതിയിലുള്ള കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം 60000 രൂപ.
യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും.
മതിയായ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.supplycokerala.com  , www.cfrdkerala.in

Share: