പ്രൈം​മി​നി​സ്റ്റേ​ഴ്സ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്

249
0
Share:

പ്രൈം​മി​നി​സ്റ്റേ​ഴ്സ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ് (പി​എം​ആ​ർ​എ​ഫ്) പദ്ധതി പ്രകാരം ഏ​റോ​സ്പേ​സ് എ​ ൻ​ജി​നി​യ​റിം​ഗ്, അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫു​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് റീ​ജ​ണ​ൽ പ്ലാ​നിം​ഗ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കെ​മി​സ്ട്രി, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, എ​ൻ​ജ​നി​യ​റിം​ഗ് ഡി​സൈ​ൻ, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, മൈ​നിം​ഗ് മി​ന​റ​ൽ​കോ​ൾ ആ​ൻ​ഡ് എ​ന​ർ​ജി സെ​ക്ട​ർ, ഓ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, ഫി​സി​ക്സ്, ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി, ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം​സ് ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് എന്നീ മേഖലകളിൽ ഗ​വേ​ഷ​ണം നടത്തുന്നതിന് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് മേ​ഖ​ല​ക​ൾ വ​രെ തെ​ര​ഞ്ഞെ​ടു​ക്കാം.
ആ​ദ്യ ര​ണ്ടു​വ​ർ​ഷം മാ​സം 70000 രൂ​പ, മൂ​ന്നാം വ​ർ​ഷം 75000 രൂ​പ, നാ​ലും അ​ഞ്ചും വ​ർ​ഷ​ങ്ങ​ളി​ൽ മാ​സം 80000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു ഫെ​ലോ​ഷി​പ്. വ​ർ​ഷം​തോ​റും ര​ണ്ടു​ല​ക്ഷം രൂ​പ ക​ണ്ടി​ജ​ൻ​സി ഗ്രാ​ന്‍റും ല​ഭി​ക്കും.

യോഗ്യത: സ​യ​ൻ​സ്/​ടെ​ക്നോ​ള​ജി സ്ട്രീ​മി​ൽ, നാ​ല്/​അ​ഞ്ച് വ​ർ​ഷ ബി​രു​ദം. അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ർ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി, യു​ജി-​പി​ജി. ഡ്യു​വ​ൽ ഡി​ഗ്രി, ര​ണ്ടു​വ​ർ​ഷ എം​എ​സ്‌​സി. കോ​ഴ്സു​ക​ളി​ലൊ​ന്ന്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എന്നി​വ​യി​ലൊ​ന്നി​ലോ അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ലോ/​സ​ർ​വ​ക​ലാ​ശാ​ല​യി​ലോ ബി​രു​ദം.
കൂടുതൽ വിവരങ്ങൾ : https://www.pmrf.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അ​പേ​ക്ഷ ലഭിക്കേണ്ട അവസാന തിയതി : ഒ​ക്ടോ​ബ​ർ 15

TagsPMRF
Share: