പ്രസ്സ് ഓപ്പറേഷന്‍ കോഴ്സ്

Share:

തിരുഃ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള കെ.ജി.റ്റി. ഇ പ്രീ പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ്സ് വര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു.

അപക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായവര്‍ ആയിരിക്കണം. എസ്. സി / എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ / സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും.
അപേക്ഷാഫോറം പത്തു രൂപ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ നിന്നും ലഭിക്കും.
അപേക്ഷാപത്രിക വിതരണം ചെയ്യുന്ന അവസാന തീയതി 28 ന് വൈകുന്നേരം നാല് മണി.

പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പാള്‍, സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം – 13 എന്ന വിലാസത്തില്‍ ജൂലൈ 28 ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.

Tagspress
Share: