ഒ.ബി.സി. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

376
0
Share:
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ കാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും  www.scholarship.itschool.gov.inwww.bcdd.kerala.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
അപേക്ഷ സെപ്തംബര്‍ 25 നകം സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ സെപ്തംബര്‍ 30 നകം ഡാറ്റാ എന്‍ട്രി നടത്തണമെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Share: