പ്രിമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ഫാക്കല്‍റ്റി
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലിം യുവതീ യുവാക്കള്‍ക്കുവേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പ്രിമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ഫാക്കല്‍റ്റികളുടെ അപേക്ഷ ക്ഷണിച്ചു.
വിവാഹമെന്ന സ്ഥാപനം, വിവാഹത്തിന്റെ ധാര്‍മ്മിക നൈതികത, മാനവിക മൂല്യങ്ങള്‍, ആരോഗ്യ കുടുംബ ജീവിതം/ആരോഗ്യം, മാനുഷികബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍, ലൈംഗിക അരോഗ്യം, പാരന്റിംഗ്, കുടുംബ ബജറ്റ്, വിവാഹവും നിയമവശങ്ങളും എന്നിവയിലൂന്നി ക്ലാസ്സെടുക്കുന്നതിന് വേണ്ടി കൗണ്‍സലിംഗ്/സോഷ്യല്‍ വര്‍ക്ക്/മന:ശാസ്ത്ര മേഖലകളില്‍ പ്രാവീണ്യവും പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സൈക്കോളജി, സോഷ്യോളജി, എം.എസ്.ഡബ്ല്യൂ, ലീഗല്‍ സ്റ്റഡീസ്, ഹെല്‍ത്ത് സയന്‍സ് മാനേജ്‌മെന്റ് (എച്ച്.ആര്‍) എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ബയോഡാറ്റ സഹിതം സമര്‍പ്പിക്കണം.
അവസാന തീയതി മേയ് 15 വൈകിട്ട് അഞ്ച് മണി. അപേക്ഷിക്കേണ്ട വിലാസം ‘ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം-33’.
ഫോണ്‍: 0471-2302090, 2300524.