പി.ആർ.ഡി പ്രിസം: വാക് ഇൻ ഇൻറർവ്യു 17ന്

Share:

തൃശൂർ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് ജില്ലയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ്, കണ്ടൻറ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. സെപ്റ്റംബർ 17ന് രാവിലെ 10.30 മുതൽ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾക്ക് രാവിലെ എട്ടു മുതൽ 9.30 വരെ ഓഫീസിലെത്തി രജിസ്റ്റർ ചെയ്യാം. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണം.
യോഗ്യത-സബ് എഡിറ്റർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം. മാധ്യമ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം.
ഇൻഫർമേഷൻ അസിസ്റ്റൻറ്: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം.
കണ്ടൻറ് എഡിറ്റർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം. സമൂഹ മാധ്യമങ്ങളിൽ കണ്ടൻറ് ജനറേഷൻ, ഗ്രാഫിക് ഡിസൈൻ പരിചയം വേണം.
മൂന്നു വിഭാഗത്തിലും ജേർണലിസം/മാസ് കമ്യൂണിക്കേഷൻ പി.ജിയുള്ളവരെയും പരിഗണിക്കും. ഇവർക്കും പ്രവൃത്തി പരിചയം വേണം. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരാൾ ഒരു ജില്ലയിൽ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. സബ് എഡിറ്റർക്ക് പ്രതിമാസം 19800 രൂപയും ഇൻഫർമേഷൻ അസിസ്റ്റൻറിനും കണ്ടൻറ് എഡിറ്റർക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം.

കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Tagsiprd
Share: