പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി

Share:

തിരുവനന്തപുരം:  സര്‍ക്കാരിൻറെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന റിട്ടേണ്‍ വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 6 ശതമാനം മുതല്‍ 8 വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്.

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിൻറെ വെബ്സൈറ്റ് (www.norksroots.org) വഴിയോ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻറെ www.ksbcdc.com വെബ്സൈറ്റ് വഴിയോ വഴിയോ അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാം.

വിശദവിവരങ്ങള്‍ക്ക്- 0495 2701800.

Share: