പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്: ബോധവല്‍ക്കരണ സെമിനാറും അദാലത്തും

349
0
Share:

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറും അംഗത്വ കാമ്പയിനും അദാലത്തും നടത്തും. ബോര്‍ഡ് ചെയര്‍മാന്‍ പി. ടി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 14 ന് പാലക്കാടും, 18 ന് മലപ്പുറത്തും, സെപ്തംബര്‍ നാലിന് വയനാടും, അഞ്ചിന് കണ്ണൂരും ആറിന് കാസര്‍ഗോഡുമാണ് അദാലത്ത്.

ബോര്‍ഡിന്റെ അംഗത്വം, അംശാദായ അടവ്, പെന്‍ഷന്‍, ബോര്‍ഡ് നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് പ്രവാസികള്‍ക്കുളള പരാതികള്‍ ആഗസ്റ്റ് 10 നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മേഖലാ ഓഫീസ്, സാമൂതിരി സ്‌ക്വയര്‍, ഒന്നാം നില, ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് പ്രവാസി ക്ഷേമബോര്‍ഡ് അദാലത്ത് എന്ന് രേഖപ്പെടുത്തണം.

പരാതികള്‍ kkd.office@pravasiwelfarefund.org എന്ന ഇ-മെയിലിലും അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ www.pravasiwelfarefund.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0495 2304664.

Share: