പ്രവാസി സംഗമം 2019 : മാർച്ച് ഒൻപത് പകൽ മൂന്ന് മണിക്ക്

Share:
പ്രവാസി സംഗമം 2019 : നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ ഉത്‌ഘാടനം ചെയ്യും 
കേരള പ്രവാസി വെൽഫയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ളബ് ഓഡിറ്റോറിയത്തിൽ മാർച്ച് ഒൻപത് ശനിയാഴ്ച പകൽ മൂന്ന് മണിക്ക് നടക്കുന്ന പ്രവാസി സംഗമം 2019 നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ ഉത്‌ഘാടനം ചെയ്യും. കേരള പ്രവാസി വെൽഫയർ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആരാമം ജി സുരേഷിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡോ. പി വി മജീദ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി തൊടിയൂർ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുമുള്ള പ്രബന്ധം അവതരിപ്പിക്കും. പുനരധിവാസ പദ്ധതികളെക്കുറിച്ചു   മുൻ പ്രസിഡൻറ്  ജോസഫ് യൂജിനും മടങ്ങി വരുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ഓർഗനൈസിംഗ് സെക്രട്ടറിയും  ഓവർസീസ് കോ- ഓർഡിനേറ്ററുമായ   ചൈത്രം  മോഹനനും സംസാരിക്കും.
അറുപത് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും  പെൻഷൻ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ. രഘു കെ തഴവയും പ്രവാസി സ്വയം തൊഴിൽ പദ്ധതികളോടുള്ള  ബാങ്കുകളുടെ സമീപനത്തെക്കുറിച്ചു സംസ്ഥാന ട്രെഷറർ കെ  സുദർശനനും സംസാരിക്കും. ചർച്ചയിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരം നൽകും .  ജില്ലാ സെക്രട്ടറി സി  ഗൗതമൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് അഖിൽ മോഹൻ നന്ദിയും പറയും. പ്രവാസി സംഗമത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി , പ്രധാനമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകുന്നതാണെന്നും എല്ലാ പ്രവാസികളും, പ്രവാസി സംഗമം 2019 പരിപാടിയിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
Share: