“സംസ്ഥാനത്തിൻറെ പുരോഗതിക്ക് പ്രവാസികൾ നൽകിയ സംഭാവന തള്ളിക്കളയാനാവില്ല” – വനം മന്ത്രി 

355
0
Share:

“കേരളത്തിൻറെ സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് പ്രവാസി സമൂഹം നൽകിയിട്ടുള്ള മഹത്തായ സംഭാവനകൾ ആർക്കും തള്ളിക്കളയാനാവില്ലെന്നു വനം വകുപ്പ് മന്ത്രി കെ രാജു. വിദേശ മലയാളികൾ ഇന്ന് ഒരുലക്ഷം കോടിയിലേറെ രൂപ കേരളത്തിലേക്ക് അയക്കുന്നുണ്ട്. ഇത് നാടിൻറെ വികസനത്തിന് എങ്ങനെ പ്രയോജനപ്രദമാക്കാം എന്നകാര്യത്തിൽ സർക്കാർ ഗൗരവപൂർവം ചിന്തിക്കുകയാണ്. പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവർക്ക് തൊഴിൽ നല്കുന്നതിനുമുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. ഇവയുടെ വിജയകരമായ നടത്തിപ്പിന് കേരള പ്രവാസി വെൽഫയർ അസോസിയേഷൻ പോലുള്ള സംഘടനകളുടെ സഹകരണം അത്യന്താപേക്ഷിതമാണ്”. കേരള പ്രവാസി വെൽഫയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം, സി കേശവൻ സ്മാരക ടൗൺ ഹാളിൽ കേരള പ്രവാസി വെൽഫയർ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ചൈത്രം മോഹൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോർക്ക വൈസ് പ്രസിഡൻറ് കെ.വരദരാജൻ, ഡോ . എ. യൂനുസ് കുഞ് , പാട്രിക് മാർട്ടിൻ, രാജൻ പി തൊടിയൂർ, ഷിഹാബ് കൊട്ടുകാട് ,
റെവ .ഫാ .ഡോ. ഒ . തോമസ് , ഡോ. ഡി . സുജിത്, എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പി എസ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ഗൗതമൻ സ്വാഗതവും പ്രസിഡന്റ് ആരാമം സുരേഷ് കൃതജ്ഞതയും പറഞ്ഞു.

Share: