പൗൾട്രി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതികളായ കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം എന്നിവ നടപ്പാക്കാൻ താത്പര്യമുള്ള വിവിധ പഞ്ചായത്ത് അധികൃതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ, മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം, പിൻ: 695024 എന്ന വിലാസത്തിൽ അയക്കണം.
ഫോൺ: 9495000920, 9495000933.