പോലീസ് ബോട്ടുകളിൽ തൊഴിലവസരം

113
0
Share:

കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385 രൂപ), അസിസ്റ്റൻറ് ബോട്ട് കമാണ്ടർ (27,010 രൂപ), ബോട്ട് ഡ്രൈവർ (ദിവസം 700 രൂപ), ബോട്ട് സ്രാങ്ക് (ദിവസം 1155 രൂപ), ബോട്ട് ലസ്‌കർ (ദിവസം 645 രൂപ) എന്നീ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് സിറ്റി ജില്ലാ പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചു.

ബോട്ട് കമാണ്ടർ, അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് അപേക്ഷരുടെ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസും, പ്രായപരിധി 18 വയസ്സിനും 35 വയസ്സിനും ഇടയിലും (45 വയസ്സിനു താഴെ എക്സ് സർവീസ് മെൻ) ആയിരിക്കണം.
ബോട്ട് കമാണ്ടർ, അസി. ബോട്ട് കമാണ്ടർ അപേക്ഷകർ എക്സ് നേവി/എക്സ് കോസ്റ്റ്ഗാർഡ്/എക്സ് ബിഎസ്എഫ് വാട്ടർ വിംഗ് സൈനികരായിരിക്കണം. കേരള മൈനർ പോർട്സ് നൽകിയ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എംഎംഡി ലൈസൻസ് ഉള്ളവരാകണം. ബോട്ട് കമാണ്ടർക്ക് കടലിൽ അഞ്ച് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും, അസി. ബോട്ട് കമാണ്ടർക്ക് കടലിൽ മൂന്ന് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.
ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് അപേക്ഷകർക്ക് കേരള സ്റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് ലൈസൻസ് അല്ലെങ്കിൽ എം എം ഡി ലൈസൻസ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടൺ/ 1.2 ടൺ ഇൻറ്ർസെപ്റ്റർ ബോട്ട് തത്തുല്യ ജലയാനം കടലിൽ ഓടിച്ചുള്ള മൂന്ന് വർഷത്തെ പരിചയം അഭികാമ്യം.

ഡ്രൈവർ ഒഴികെയുള്ള തസ്തികകൾക്ക് കാഴ്ചശക്തി: ദൂര കാഴ്ച 6/6 സ്റ്റെല്ലാൻ സമീപ കാഴ്ച 0.5, വർണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാൻ പാടില്ല. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കേണ്ടതാണ്. ശാരീരിക മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക. സ്ത്രീകൾ വികലാംഗർ, പകർച്ച വ്യാധിയുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
ഡ്രൈവർ തസ്തികയക്ക് രണ്ട് കണ്ണിനും പരിപൂർണ കാഴ്ച ഉണ്ടായിരിക്കണം. വർണാന്ധത, നിശാന്ധത, കോങ്കണ്ണ്, കണ്ണിനോ കൺപോളകൾക്കോ ഏതെങ്കിലും തരത്തിലുള്ള വൈകല്യം എന്നിവ ഉണ്ടാകരുത്.

ബോട്ട് ലസ്‌കർ തസ്തികക്ക് വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ. ബോട്ട് ലസ്‌കർ അപേക്ഷകർക്ക് അഞ്ച് വർഷം ലസ്‌കർ തസ്തികയിൽ സേവന പരിചയം വേണം. എല്ലാ തസ്തികയിലേക്കും നീന്തൽ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ ജില്ലാ പോലീസ് മേധാവി, കണ്ണൂർ സിറ്റി എന്ന വിലാസത്തിൽ ഒക്ടോബർ 28 നകം സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

ഫോൺ: 04972 763332.

Share: