പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി

280
0
Share:

വിമുക്ത ഭടന്മാരുടെയും അവരുടെ വിധവകളുടെയും, 2018-19 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് (102 ഓളം വിവിധ കോഴ്‌സുകള്‍) ചേര്‍ന്ന് പഠി ക്കുന്ന കുട്ടികള്‍ക്ക്, പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള (പി.എം.എസ്.എസ്) അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി നവംബര്‍ 30 വരെ നീട്ടി.

വിമുക്ത ഭടന്‍/ വിധവ www.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റതവണ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഒറിജിനല്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം ജില്ലാ സൈനിക് ക്ഷേമ ഓഫീസില്‍ പരിശോധനയ്ക്കും തുടര്‍ നടപടിക്കുമായി ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 04994 256860.

Share: