പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗം, മറ്റു സമുദായത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും പ്രിന്‍സിപ്പല്‍ അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നിവ ഉള്‍പ്പെടുന്ന സയന്‍സ് ഗ്രൂപ്പാണ് ഉളളത്.

39 സീറ്റുളള ബാച്ചില്‍ പട്ടികജാതി 60 ശതമാനം പട്ടികവര്‍ഗം 30 ശതമാനം മറ്റു സമുദായം 10 ശതമാനം എന്നീ ക്രമത്തിലാണ് പ്രവേശനം. രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ജാതി, വരുമാനം, എസ്.എസ്.എല്‍.സി ബുക്ക് എന്നീ സര്‍ട്ടിഫിക്കറ്റിന്റെ നിശ്ചിത പകര്‍പ്പുകള്‍ സഹിതം മെയ് 25-ന് വൈകിട്ട് നാലിന് മുമ്പായി സ്‌കൂളില്‍ ലഭിച്ചിരിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിര്‍ബന്ധമായും താമസിക്കേണ്ടതും ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2623673.

Share: