You are here
Home > Articles > പറഞ്ഞു പഠിക്കാം …ഇംഗ്ലീഷ്

പറഞ്ഞു പഠിക്കാം …ഇംഗ്ലീഷ്

  • പ്രൊഫ. ബലറാം മൂസദ്

 

ദൈനംദിന ജീവിതത്തില്‍ ഒരാള്‍ക്ക് പല സന്ദര്‍ഭങ്ങളോടും പ്രതികരിക്കേണ്ടി വരും.
മിക്കവാറും പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെയാണ്.
അത്തരം കുറെ ചോദ്യങ്ങളും ഉത്തരങ്ങളും. സ്വയം പറഞ്ഞു പഠിക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യും.

1. നിങ്ങളുടെ പേരെന്താണ് ? May I know your name?

2. എന്‍റെ പേര്‍ കുമാര്‍ എന്നാണ് ? My name is Kumar

3. നിങ്ങള്‍ എവിടത്തുകാരനാണ്? Where do you come from? (or) Where do you belong to?

4. ഞാന്‍ തിരുവനന്തപുരത്തുകാരനാണ് I belong to Thiruvananthapuaram

5. നിങ്ങള്‍ എന്തു ജോലി ചെയ്യുന്നു? What are you?

6. ഞാന്‍ ഒരു ബിസിനസ്സുകാരനാണ്. I am in the business line

7. ഞാന്‍ ഒരു ബാങ്കില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്നു . I work in a bank as a clerk

8. എനിക്ക് ഇനിയും ജോലിയൊന്നും കിട്ടിയിട്ടില്ല I am yet to get a job (or) I am still unemployed

9. നിങ്ങള്‍ക്ക് എത്ര വയസ്സായി? How old are you?(or)what is your age?

10. എനിക്ക് 25 വയസ്സായി. I am twenty five

11. നിങ്ങള്‍ എവിടെ പഠിക്കുന്നു? Where do you study?

12.ഞാന്‍ കോട്ടയത്തു പഠിക്കുന്നു. I study at Kottayam.

13. നിങ്ങള്‍ എവിടെയാണ് പഠിച്ചത്? Where did you have your education?

14. നിങ്ങളുടെ അച്ഛന്‍ എന്തു ജോലി ചെയ്യുന്നു? What is your father?

15. എന്‍റെ അച്ഛന്‍ ഒരു അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ റിട്ടയ൪ ചെയ്തു. My father was a teacher. He has now retired.

16. നിങ്ങളുടെ മാതൃഭാഷ എന്താണ്? What is your mother-tongue?

17. എന്‍റെ മാതൃഭാഷ മലയാളമാണ്. My mother tongue is Malayalam.

18. നിങ്ങള്‍ക്കേതെല്ലാം ഭാഷകളറിയാം? Which all languages do you know?

19. എനിക്ക് തമിഴും ഹിന്ദിയും കുറച്ചൊക്കെ അറിയാം. I know Tamil and Hindi a little bit.

20. നിങ്ങള്‍ വിവാഹിതനാണോ? അതോ ഇപ്പോഴും അവിവാഹിതനാണോ? Are you married, or still single ?

21. എന്‍റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. It is five years since I got married.

22. നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട്? How many children have you?

23. എനിയ്ക്ക് മൂന്ന് കുട്ടികളുണ്ട്. രണ്ടാണും ഒരു പെണ്ണും. I have three children, two boys and a girl.

24. നിങ്ങൾക്ക് റാം കുമാറിനെ അറിയാമോ? Do you know Ramkumar?

25. അറിയാം. അയാള്‍ എന്‍റെ പഴയ സുഹൃത്താണ്. Yes, He is an old friend of mine.

26. അറിയാം. വെറും പരിചയം മാത്രം. Yes, but just acquaintance, that is all.

27. നിങ്ങളും അയാളും തമ്മില്‍ കത്തുകള്‍ അയയ്ക്കാറുണ്ടോ? Do you correspond with him?

28. ഇടയ്ക്കൊക്കെ മാത്രം. Only occasionally

29. അവസാനമായി നിങ്ങള്‍ക്ക് അയാളുടെ കത്ത് വന്നത് എപ്പോഴാണ്? When did you hear from him last ?

30. അവസാനത്തെ കത്ത് ഏതാണ്ട് ആറുമാസം മുമ്പായിരുന്നു. The last I heard from him was some six months back.

31. അയാള്‍ എന്നെപ്പറ്റി വല്ലതും എഴുതിയിരുന്നോ? Had he written anything about me?

32. ഇല്ലെന്നാണ് എന്‍റെ ഓര്‍മ്മ. No, if I remember right.

33. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് ? What do you mean to do? (or) What are you plans?

34 നിങ്ങള്‍ എന്തിനാണ് വന്നത്? What has brought you here?

35 നിങ്ങൾക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്തു തരേണ്ടതായുണ്ടോ? What can I do for you ?(or) Can I do anything for you?

36 നിങ്ങള്‍ എന്‍റെ ഉപദേശം കേള്‍ക്കാന്‍ തയ്യാറാണോ? Will you listen to my advice?

37 ഒരു കപ്പ്‌ ചായ കൊണ്ടുവരട്ടെ? Would you mind a cup of tea?

38 കഴിക്കാന്‍ എന്തെങ്കിലും വേണ്ടേ,ചായയോ, കാപ്പിയോ? What drink can I offer you, tea or coffee?

39 ഓ. ഒന്നും വേണ്ട ഞാ൯ ഇപ്പോള്‍ ചായ കഴിച്ചതേയുള്ളു. Oh, no, thanks I just had tea.

40 ഇത് നിങ്ങളുടെ സ്വന്തം വീടാണോ ? Is this your own house? (or) This is your own house, isn’t it ?

41 അല്ല ഇത് വാടക വീടാണ് No. It is a rented house

42 അതെ ഞാന്‍ രണ്ടു വ൪ഷം മുമ്പു വാങ്ങിയതാണ് . Yes, I bought it two years back.

43 നാം ഇനി എന്ന് കാണും? When shall we meet again?

44 നാം തമ്മില്‍ അധികം താമസിയാതെ കാണുമെന്നു പ്രതീക്ഷിക്കുക. Let us hope to meet soon again

45 ഞങ്ങള്‍ നിങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങള്‍ വരികയും ചെയ്തു. നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും. We were just talking about you. And you have come! You will live long.

46 നിങ്ങള്‍ എവിടെയായിരുന്നു? Where were you?

47 നിങ്ങള്‍ എന്താണിത്ര വൈകിയത് ? Why are you so late?

48 എനിക്ക് ബസ്സ്‌ തെറ്റി. I missed my bus.

49 നിങ്ങള്‍ എന്‍റെ കാറില്‍ വരുന്നോ? Why not I offer you a lift in my car (or) Are you coming in my car?

50 ഇല്ല എനിക്കെന്‍റെ സൈക്കിളുണ്ട് . No, thanks, I have my cycle.

51 അയാള്‍ എങ്ങിനെയുള്ള ആളാണ്‌? What kind of a man is he?

52 അയാള്‍ ഒരു നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നുന്നത്. I think he is a nice man

53 ഞാന്‍ അയാളെപ്പറ്റി നല്ല റിപ്പോര്‍ട്ടുകളാണു കേട്ടിട്ടുള്ളത്‌ I have heard only good reports about him

54 ഇത് പുതിയതായി വാങ്ങിയതാണോ? Is this a new one?

55 ഇതിന്‍റെ വിലയെന്താണ്? What does this cost?

56 എനിക്കറിയില്ല ഇതെന്‍റെ ഒരു സുഹൃത്ത് തന്നതാണ്? I don’t know. A friend gave this to me.

57 ഇത് വിദേശവാച്ചാണോ? Is it a foreign watch?

58 സമയമെന്തായി ? May I know the time, please? OR What time is it? OR What is the time like?

59 നിങ്ങള്‍ എപ്പോഴാണ് ആഫീസില്‍ പോകുന്നത്? When do you go to office?

60 ഞാന്‍ ആഫീസിലേക്ക് ഒമ്പത് മണിക്ക് പോകും I go to office by nine.

61 നിങ്ങള്‍ എപ്പോഴാണ് സാധാരണ ആഫീസില്‍ നിന്നും തിരിച്ചു വരിക? When do you usually return from office ?

62 ഞാന്‍ സാധാരണ ആറുമണിക്ക് തിരിച്ചെത്തും. I usually return by six

63 നിങ്ങളുടെ ഭാര്യ ജോലിക്കു പോകുന്നുണ്ടോ? Is your wife employed?

64 ഉണ്ട്. അവള്‍ ടീച്ചറായി ജോലി ചെയ്യുന്നു. Yes, She is working as a teacher.

65 ഇല്ല അവള്‍ വീട്ടുകാര്യം നോക്കുന്നു No. She looks after the home ( No. I have a full-time wife എന്നു വേണമെങ്കില്‍ സ്വല്പം തമാശയോടു കൂടിയും മറുപടി പറയാം)

66 നിങ്ങള്‍ എപ്പോഴാണ് രാവിലെ എഴുന്നേല്‍ക്കുക പതിവ്? When do you get up in the morning?

67 ഞാന്‍ വളരെ നേരത്തെയൊന്നും എഴുന്നേല്‍ക്കുന്നവനല്ല ഞാന്‍ ഏഴു മണിക്ക് എഴുന്നേല്‍ക്കും. I am not an early riser. I get up at about seven

68 നിങ്ങള്‍ നേരത്തെ ഉറങ്ങുമോ, അതോ വൈകിയാണോ ഉറങ്ങാന്‍ പോവുക? Do you sleep early, or do you go to bed late?

69 ഞാന്‍ കുറച്ചു വൈകിയാണ് കിടക്കുക പതിവ്. I go to bed a little late.

70 നിങ്ങള്‍ക്ക് സുഖമില്ലേ? കണ്ടാല്‍ വല്ലാതിരിക്കുന്നു? Aren’t you well? You look so so

71 ഓ ഒന്നുമില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അത്രമാത്രം. Oh, nothing wrong. Yesterday night I couldn’t sleep properly, that is all.

72 നിങ്ങള്‍ ആകെ ക്ഷീണിച്ചു പോയല്ലോ. നിങ്ങള്‍ക്കെന്തു പറ്റി? You look very much down. What happened to you?

73 എനിക്കു നല്ല സുഖമില്ല ഞാനിപ്പോള്‍ ചികിത്സയിലാണ്. I am not fit for sometime. I am under treatment now.

74 നിങ്ങളുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടിട്ടുണ്ടല്ലോ. നിങ്ങളുടെ നിറവും കൂടിയിട്ടുണ്ട്. Your health has improved a lot. Your complexion too has improved.

75 നല്ല വാക്കുകള്‍ക്ക് നന്ദി Thank you for the compliment

76 അതെപ്പോഴാണ്‌ സംഭവിച്ചത്? When did it happen?

77 അത് രണ്ടു ദിവസം മുമ്പാണ് സംഭവിച്ചത്. It happened two days back

78 അയാള്‍ എപ്പോള്‍ വരുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? When do you expect him here ?

79 അയാള്‍ ഏതു നിമിഷത്തിലും വന്നേക്കാം. He may come any moment. OR He is expected any moment.

80 നമ്മള്‍ കണ്ടിട്ട് വളരെ കാലമായല്ലോ It is a long time since we met. (“It is ages since we have met” നാം തമ്മില്‍ കണ്ടിട്ട് യുഗങ്ങള്‍ കഴിഞ്ഞല്ലോ എന്ന് സ്വല്പം അതിശയോക്തിയോടു കൂടിയും പറയാം.)

81 അത് ഈ റോഡിലാണ്. It is on this road.

82 ഇവിടുന്ന് എത്ര ദൂരമുണ്ട് അവിടേയ്ക്ക്? How far is it from here?

83 ഓ, വളരെയൊന്നും ദൂരത്തല്ല, Oh it is not far off…… OR It is close by.

84 നടന്നെത്താവുന്ന ദൂരമേ ഉള്ളൂ? Is it only walking distance?

85 ഈ സ്ഥലം ഏതാണ്? Which is this place?

86 നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ? How are you?

87 ഓ, എനിയ്ക്ക് വിശേഷിച്ചൊന്നുമില്ല, നിങ്ങള്‍ക്കോ? Oh, I am allright. What about you?(“How do you do?” എന്ന് ചോദിച്ചാല്‍ “How do you do?” എന്നു തിരിച്ചു ചോദിക്കുകയേ വേണ്ടു”)

88 നിങ്ങള്‍ എങ്ങനെയിരിക്കുന്നു ? How are you getting on?

89 ഓ, അങ്ങിനെയൊക്കെ കഴിഞ്ഞു കൂടുന്നു. Oh, so so

90 നിങ്ങളുടെ കുടുംബത്തിനൊക്കെ സുഖമല്ലേ? How is your family?

91 നിങ്ങളും മധുവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? How are you related to Madhu?

92 മധു എന്‍റെ അകന്ന സഹോദരനാണ്. Madhu is my cousine

93 നിങ്ങള്‍ക്ക് എന്നെ ഒന്ന് സഹായിക്കാമോ? Can you help me a little?

94. എന്തു സഹായമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? What kind of help do you want?

95. ഒരു 25 രൂപ കടം തരാമോ ? Can you give me a small loan – Rs 25? OR, can you lend me Rs 25?

96. തരാന്‍ സാധിക്കാത്തതില്‍ എനിക്ക് വളരെ വ്യസനമുണ്ട്. ഞാന്‍ ആകെ കാലിയായിരിക്കയാണ്. I am so sorry I can’t help you, I am a complte pauper now

97. നിങ്ങള്‍ എപ്പോള്‍ തിരിച്ചു തരും? When will you pay it back?

98. ഒരു മാസത്തിനുള്ളില്‍ ഞാ൯ സംഖ്യ തിരിച്ചു തരാം I will repay the money within a month

99. നിങ്ങളുടെ പുതിയ വേലക്കാരന്‍ എങ്ങിനെയിരിക്കുന്നു? How is your new servant ?

100. ഓ മറ്റുള്ളവരില്‍ നിന്നു വ്യത്യാസമൊന്നുമില്ല Oh he is just like any, other servant

101. പരീക്ഷ എങ്ങിനെയിരുന്നു? How was the examination?

102. കുറെയൊക്കെ എളുപ്പമായിരുന്നു It was rather easy

103. ഇന്റര്‍വ്യൂ എങ്ങിനെയിരുന്നു? How was the interview?

104. അത് വളരെ തൃപ്തികരമായിരുന്നു It went of well

105. ജോലി കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ? Do you hope to get the job?

106. നല്ല ചാന്‍സുണ്ടെന്നു തോന്നുന്നു I think there are good chances

107. നിങ്ങള്‍ നിങ്ങളുടെ സായാഹ്നസമയം ഏങ്ങനെ ചെലവഴിക്കുന്നു? How do you spent your evenings ?

108. ഞാന്‍ നടക്കാന്‍ ഇറങ്ങുകയാണ് പതിവ് Usually I go out for a walk

109.നിങ്ങള്‍ ഇന്നെന്തുകൊണ്ട് ആപ്പീസില്‍ പോയില്ല?.Why did’t you go to office today ?

110. വീട്ടില്‍ ഇന്ന് കുറച്ച് അതിഥികള്‍ വന്നിട്ടുണ്ട് There are some guests at home

111. നിങ്ങളുടെ ജോലിസമയം എപ്പോഴാണ്? Which are your working hours?

112. ഞാന്‍ 10 മുതല്‍ 5 വരെ ജോലി ചെയ്യുന്നു I work from 10 to 5

113. നിങ്ങൾക്ക് മാസം എന്തു വരുമാനം കിട്ടുന്നു? How much do you get a month or What is your monthly income?

114. എനിക്ക് പതിനായിരം രൂപയോളം കിട്ടും. I get about ten thousand rupees a month.

115 നിങ്ങള്‍ സ്വന്തം വീട്ടിലാണോ താമസിക്കുന്നത്? Do you stay in your own house?

116 അല്ല ഞാ൯ വാടക വീട്ടിലാണ് താമസിക്കുന്നത്. No I stay in a rented house

117 നിങ്ങള്‍ എന്തു വാടക കൊടുക്കുന്നു? How much rent do you pay? Or What is the monthly rent?

118 ഞാന്‍ മാസം 4500 രൂപ വാടക കൊടുക്കുന്നു I pay 4500 Rupees a month.

119 നിങ്ങള്‍ക്ക് ഒരു മാസത്തില്‍ എന്തു മിച്ചം വെക്കാന്‍ കഴിയുന്നുണ്ട് How much are you able to save a month?

120 ഒന്നുമില്ല കഷ്ടിച്ചു ചെലവു കഴിഞ്ഞു കൂടുന്നു അത്രമാത്രം. Nothing. I just make both ends meet, that is all. (to make both ends meet എന്നത് ഇംഗ്ലീഷിലെ ഒരു ശൈലീപ്രയോഗമാണ്. കഷ്ടിച്ച് ചെലവും വരവും ഒപ്പിച്ചു കൊണ്ടുപോവുക എന്നര്‍ത്ഥം)

121 നിങ്ങള്‍ എവിടെ താമസിക്കുന്നു? Where do you live?

122 ഞാന്‍ ബസ്‌സ്റ്റാന്‍ഡിനടുത്താണ് താമസിക്കുന്നത്. I stay near the bus stand.

123 നിങ്ങള്‍ അടുത്താണോ താമസിക്കുന്നത്? Are you living close by?

124 അല്ല. സ്വല്പം അകലെയാണ്. No, a little farther off.

125 നിങ്ങള്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയുമോ? Can you do this work?

126 നിങ്ങള്‍ക്ക് എന്‍റെ കൂടെ പോരാമോ? Can you come with me?

127 ഞാന്‍ പോകട്ടെ? May I take my leave? Or May I make a move?

128 തിരുവനന്തപുരത്തു നിന്ന് കോവളത്തേയ്ക്ക് എത്ര ദൂരമുണ്ട്? How far is Kovalam from Thiruvananthapuram?

129 കോവളം ഏതാണ്ട് പത്ത് മൈല്‍ അകലെയാണ്. Kovalam is about 10 miles from Thiruvananthapuram.

130 കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ബസ്‌ചാര്‍ജ് എത്രയാണ്? What is the bus fare from Kollam to Thiruvananthapuram.

131 കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള തീവണ്ടിക്കൂലി ഏതാണ്ട് 30 രൂപയാണ്. ബസ്‌ കൂലിയും വലിയ വ്യത്യാസമുണ്ടാവില്ല. The train fare from Kollam to Thiruvananthapuram is about thirty Rupees. The bus fare will not be very different

132. നിങ്ങള്‍ നാളെ മീറ്റിംഗിന് വരുന്നുണ്ടാവുമോ? Will you be coming for the meeting tomorrow?

133. വരാന്‍ ശ്രമിക്കാം I ‘ll try to come

134. ഇന്നലെ നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല? Why didn’t you come yesterday?

135. എനിക്ക് ഇന്നലെ മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടതുണ്ടായിരുന്നു. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. Yesterday I had to go to another place. You must excuse me.

136. എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. I committed a mistake, Please excuse me

137. തെറ്റ് പറയുന്നത് മനുഷ്യസഹജമാണല്ലോ. അതിലെന്തിരിക്കുന്നു. To err is human. What is there in it?

138. സംഭവിച്ചതെല്ലാം നമുക്ക് മറക്കുകയും പൊറുക്കുകയും ചെയ്യാം. Let us forget and forgive all that has happened

139. ഡോക്ടര്‍ ജേക്കബിന്‍റെ വീടേതാണ്? Excuse me, Which is Dr. Jacob’s house?

140. ഇവിടെ നിന്നു മൂന്നാമത്തെ വീടാണ്. It is the third house from here

141. ഡോക്ടര്‍ അകത്തുണ്ടോ? Is the doctor in?

142. ഉണ്ട്. അദ്ദേഹം അകത്തുണ്ട്. Yes, He is in

143. നിങ്ങള്‍ ജീവിതത്തില്‍ എന്തായിത്തീരാ൯ ആഗ്രഹിക്കുന്നു?. What do you wish to become in life or what is the ambition in life?

144. എനിക്ക് ഒരു ഡോക്ടറാകാനാണ് മോഹം.I wish to become a doctor

145. നിങ്ങള്‍ എത്രവരെ പഠിച്ചിട്ടുണ്ട്.? How far have you studied?

146. ഞാന്‍ എം ഏ വരെ പഠിച്ചിട്ടുണ്ട്. I have studied up to M.A

147. നിങ്ങള്‍ എം ഏ കോഴ്സ് പൂര്‍ത്തിയാക്കിയോ? Did you complete M.A

148. നിങ്ങള്‍ ഏത് കോളേജിലാണ്‌ പഠിച്ചത്? Which college did you study in?

149. ഞാന്‍ പഠിച്ചത് ഏറണാകുളം മഹാരാജാസ് കോളേജിലാണ്‌. I did my college course in Maharaja’s Eranakulam

150. നിങ്ങള്‍ ഏതു സ്കൂളിലാണ് പഠിച്ചത്? Where did you do your schooling?

151. ഞാന്‍ സെന്‍റ്ജോസഫ്‌സ് സ്കൂളിലാണ്‌ പഠിച്ചത്. I studied in St.Joseph’s school

152. നിങ്ങള്‍ ഇവിടെ ജോലിക്ക് ചേര്‍ന്നിട്ട് എത്ര വര്‍ഷങ്ങളായി? How long have you been workig here?

153. ഞാന്‍ ഇവിടെ ആയിട്ട് മൂന്ന് വര്‍ഷങ്ങളായി. I have been here for three years.

154. നിങ്ങള്‍ അതിനു മുമ്പ് എവിടെയായിരുന്നു? Where were you before that?

155. അതിനു മുമ്പ് ഞാന്‍ മദ്രാസിലായിരുന്നു. Before that I was in Madras

156. നിങ്ങളുടെ അയല്‍പക്കക്കാര്‍ നല്ലവരാണോ? Are your neighbours decent people?

157. അതെ അതില്‍ ഞാ൯ ഭാഗ്യവാനുമാണ്. Yes I am very lucky in that.

158. നമുക്ക് പോയി ഒരു ചായ കഴിച്ചാല്‍ എന്താണ്? Why not We have a cup of tea?

159. നല്ല ഹോട്ടലുകള്‍ ഏതെങ്കിലും ഉണ്ടോ അടുത്ത്? Are there any good hotels nearby?

160. ബില്‍ ഞാന്‍ കൊടുക്കാം. ഞാനാണല്ലോ നിങ്ങളെ ക്ഷണിച്ചത്? I shall pay the bill.I invited you.

161. എനിക്ക് അയാളെ വളരെ ഇഷ്ടമാണ്. I like him very much

162. എന്‍റെ അന്വേഷണങ്ങള്‍ അയാളെ അറിയിക്കുമോ? Will you please convey my regards to him?

163. നിങ്ങള്‍ക്ക് സുഖകരമായ ഒരു യാത്ര നേരുന്നു? Wish you a happy journey

164. അവിടെ എത്തിയാലുടനെ എനിക്ക് കത്തയയ്ക്കണം. You must write to me as soon as you reach there.

165. നിങ്ങള്‍ എന്തിനാണ് എന്നോട് കോപിച്ചിരിക്കുന്നത്? Why are you angry with me?

166. നിങ്ങള്‍ക്ക് വിരോധമായി ഞാ൯ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? Have I done any wrong to you? or Have I in any way offended you?

167. ഞാന്‍ നിങ്ങള്‍ക്ക് എന്തു സേവനം വേണമെങ്കിലും ചെയ്യാ൯ തയ്യാറാണ്. I am always at your service.

168. ഇത് തെറ്റിദ്ധാരണയുടെ ഫലമാണ്. It is a case of misunderstanding

169. ഞാന്‍ നിങ്ങളോട് ചെറിയ ഒരു അഭ്യര്‍ത്ഥന ചെയ്യട്ടെ? May I make a small request to you?

170. എനിക്ക് നിങ്ങളുമായി ഈ കാര്യത്തില്‍ യോജിക്കാന്‍ സാധിക്കുന്നില്ല. I beg to disagree in this matter

171. എന്‍റെ നിര്‍ദ്ദേശത്തെ അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? Are you ready to accept my suggestion?

172. എനിക്ക് പെട്ടെന്ന് ഒരു മറുപടി പറയാനാവില്ല. ഞാനതിനെക്കുറിച്ച് ആലോചിക്കട്ടെ. I can’t give a ready reply, Let me think over.

173. നിങ്ങള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്. Why are you standing here?

174. ഞാന്‍ ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയാണ്. I am waiting for a friend

175. ഇന്ന് വളരെ ചൂടുള്ള ദിവസമായി തോന്നുന്നു. It is very hot today, or, It is very sultry today,

176 ഇന്നു മഴ പെയ്തേക്കാം It may rain today

177. നിങ്ങളുടെ കുളി കഴിഞ്ഞുവോ? Have you taken your bath?

178. നിങ്ങളുടെ ഉച്ചഭക്ഷണം കഴിഞ്ഞുവോ? Have you taken your lunch?

179. നിങ്ങള്‍ എങ്ങോട്ടു പോകുന്നു? Where are you going?

180. വെറുതെ നടക്കാനിറങ്ങിയതാണ് Just for a walk.

181. എനിക്ക് താങ്കളോട് ഒരു മിനിട്ട് സംസാരിക്കാനുണ്ടായിരുന്നു. Can you spare me a minute, please?

182. ഞാന്‍ നിങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്നുണ്ടോ? Am I disturbing you?

183. ഇല്ല . Not at all

184. ഇന്ന് എന്‍റെ ജന്മദിനമാണ്. Today is my birthday

185. ജന്മദിനാശംസകള്‍. Wish you a very happy birthday (Many Happy Returns)

186. എനിക്ക് നിങ്ങളുടെ ക്ഷണക്കത്തു കിട്ടി. വരാന്‍ കഴിയാത്തതില്‍ വലിയ ഖേദമുണ്ട്. I got your invitation, I am very sorry, I could’nt come

187. എനിക്ക് നിങ്ങളില്‍ വളരെ താല്‍പര്യമുണ്ട്. I am greatly interested in you.

188. നിങ്ങളും അവരും തമ്മില്‍ ഇപ്പോള്‍‌ നല്ല ബന്ധത്തിലാണോ? Are you maintaining good relations with them now?

189. അല്ല. ഞങ്ങളുടെ ബന്ധങ്ങള്‍ സ്വല്പം ഉലഞ്ഞമട്ടാണ്. No. Our relations are bit strained now.

190. നിങ്ങള്‍ക്ക് അയാളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? What do you think of him?

191. എനിക്ക് അയാളെപ്പറ്റി നല്ല മതിപ്പാണ്. I hold him in high esteem

192. നിങ്ങള്‍ ഞങ്ങളുടെ ഭാഗത്തൊക്കെ ഇനി എന്നാണ് വരുന്നത്? When are you coming that side next?

193. ഞങ്ങള്‍ കഴിയുന്നതും നേരത്തെ വരാ൯ ശ്രമിക്കാം. We will try to come as early as possible.

194. അടുത്ത തവണ വരുമ്പോള്‍ നിങ്ങള്‍ കുട്ടികളെയും കൊണ്ടുവരണം. When you come next, you must bring your children also

195. നിങ്ങളുടെ ഭാര്യവീട്ടുകാരെങ്ങിനെയുള്ളവരാണ്? What kind of people are your in– laws?

196. അവര്‍ വളരെ നല്ല കൂട്ടരാണ്. Oh, they are all very decent people

197. അവര്‍ തനി മോശക്കാരാണ്.Oh, they are worse than out laws (ഇംഗ്ലീഷിലുള്ള ഈ മറുപടി സ്വല്പം അതിശയോക്തി കലര്‍ന്ന , പക്ഷെ രസകരമായ ഒന്നാണ്. Out laws എന്ന് പറഞ്ഞാല്‍ കായംകുളം കൊച്ചുണ്ണിയെപോലുള്ള കൊള്ളക്കാരാണ്. In– laws എന്നും Out laws എന്നും ഉള്ള വാക്കുകളുടെ ചേര്‍ച്ചയാണ് ഇവിടെ പ്രസ്താവനയ്ക്ക് ചൂടും എരിവും നല്‍കുന്നത്.)

198. നിങ്ങള്‍ എന്നെ ചതിക്കുമോ? Will you let me down?

199. ഇല്ല ഒരിക്കലുമില്ല. No never

200. ഞാനെപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും. I will always stand by you.

മുകളിൽ സൂചിപ്പിച്ച വാചകങ്ങൾ ആവർത്തിച്ചു മനസിലാക്കുന്നത് അവസരോചിതമായി പ്രയോഗിക്കുന്നതിന് ഉപകരിക്കും.

( തുടരും )

Top