പ്ലസ് വൺ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.മെയ് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി. ജൂൺ ഒന്നിന് ആദ്യ അലോട്ട്മെന്റ് പുറത്ത് വിടും. ജൂൺ പതിമൂന്നോടെ അലോട്മെന്റുകൾ അവസാനിക്കും. ജൂൺ പതിനഞ്ചിന് ക്ലാസുകൾ ആരംഭിക്കും. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വെച്ച് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ സമർപ്പിക്കണം, വെരിഫിക്കേഷൻ ഫീസായി 25 രൂപയും സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി, മാനേജ്മെന്റ് ഒഴികെയുള്ള സീറ്റുകളിലേക്കാണ് ഏകജാലകം വഴി അപേക്ഷ സ്വീകരിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി
പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴി നല്‍കാം. അപേക്ഷ നല്കല്, ഓപ്ഷന് നല്കല് തുടങ്ങി പ്ലസ് വണ്‍ പ്രവേശനവുമായി എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ അയക്കുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണമടക്കം ആവശ്യമായ സഹായങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത സേവന കേന്ദ്രങ്ങളായ അക്ഷയവഴി അപേക്ഷ അയയ്ക്കുവാനുളള സൗകര്യം വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു.