പ്ലാൻറ് മാനേജര്‍ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാൻറ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ഫുഡ് സയന്‍സ്/ ഫുഡ് എന്‍ജിനീയറിംഗ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലബോറട്ടറികളിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രതിമാസം 25000 രൂപ വേതനം ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ജൂൺ 22.
അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.