പ്ലാനിംഗ് അസി. ഇന്റര്‍വ്യൂ 30 ന്
കോഴിക്കോട് ജില്ലയ്ക്ക് വേണ്ടിയുളള സംയോജിത ജില്ലാ വികസന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരവിശകലനും മാപ്പും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസി. (ജി.ഐ.എസ്) നിയമിക്കുന്നതിനായി കോഴിക്കോട് ചക്കോരത്തുകുളത്തുളള മേഖലാനഗരാസൂത്രണ കാര്യാലയത്തില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ ഓഗസ്ററ് 30ന് നടത്തുമെന്ന് നഗരാസൂത്രകന്‍ അറിയിച്ചു.
ജിയോഗ്രഫി/ജിയോളജിയില്‍ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത, ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാനം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ്/ജി.ഐ.എസ് ബിരുദം അഥവാ തത്തുല്യ യോഗ്യതയും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാനവും ഉളള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ :0495-2369300.