പൈലറ്റ് , ഡ്യൂട്ടി ഓഫീസര്‍ , ലോ ഓഫീസര്‍

254
0
Share:

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് , ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:
ജനറല്‍ ഡ്യൂട്ടി: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ജനറല്‍ ഡ്യൂട്ടി-എസ്.എസ്.എ: ഫിസിക്സ്…കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പൈലറ്റ് (സി.പി.എല്‍.):60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയിരിക്കണം.
ലോ: 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം.

പ്രായപരിധി : 01.07.1989-നും 30.06.1998-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ)

പ്രാഥമിക തിരഞ്ഞെടുപ്പ് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളില്‍വെച്ച് നടക്കും.
ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് പുരുഷന്മാര്‍ക്കും ജനറല്‍ ഡ്യൂട്ടി (എസ്.എസ്.എ.) വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കും മാത്രമേ അപേക്ഷിക്കാനാവൂ.
കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് വിഭാഗത്തിലേക്കും ലോ വിഭാഗത്തിലേക്കും
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 30.
കൂടുതൽ വിവരങ്ങൾ http://www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagspilot
Share: