ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം : തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0494 2460372