പാര്‍ട്ട് ടൈം ട്യൂട്ടര്‍

Share:

കോഴിക്കോട് : കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പ്രവർത്തന പരിധിയിലുളള പുതുപ്പാടി, കുന്ദമംഗലം,പ്രീമെട്രിക്‌ ഹോസ്റ്റലുകളിലുളള അന്തേവാസികള്‍ക്കു 2023-24 അധ്യയന വര്‍ഷം കണക്ക്‌, സയന്‍സ്‌, ഇംഗ്ലീഷ്‌ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി പ്രതിമാസം 5500/- രൂപ നിരക്കിൽ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ മേൽ പരാമര്‍ശിച്ച വിഷയത്തില്‍ ബി എഡ് ഉളളവരായിരിക്കണം. പ്രസ്തുത യോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാര്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇവരുടെ അഭാവത്തില്‍ അതാത്‌ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കുന്നതാണ്‌.
അപേക്ഷകര്‍ വെളള പേപ്പറിൽ അപേക്ഷ തയ്യാറാക്കി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ ഒന്ന് രാവിലെ 10 മണിക്ക് താമരശ്ലേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിൽ വാക്ക്‌ ഇന്‍ ഇൻറര്‍വ്യൂവില്‍ ഹാജരാക്കേണ്ടതാണ്.

കൂടൂതല്‍ വിവരങ്ങള്‍ക്ക് : 9496070370

Tagstutor
Share: