പാരാ മെഡിക്കല്‍ കോഴ്സുകള്‍: പ്ലസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ (ഡിഎച്ച്ഐ), മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡിഎംഎൽടി), ഫാർമസി (ഡിഫാം), റേഡിയോളജിക്കൽ ടെക്നോളജി (ഡിആർടി), ഒഫ്താൽമിക് അസിസ്റ്റൻസ് (ഡിഒഎ), ദന്തൽ മെക്കാനിക്സ് (ഡിഎംസി), ദന്തൽ ഹൈജീനിസ്റ്റ്സ് (ഡിഎച്ച്സി), ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡിഒടിഎടി), കാർഡിയോ വാസ്കുലർ ടെക്നോളജി (ഡിസിവിടി), ന്യൂറോ ടെക്നോളജി (ഡിഎൻടി), ഡയാലിസിസ് ടെക്നോളജി (ഡിഡിടി), എൻഡോസ്കോപിക് ടെക്നോളജി (ഡിഇടി), ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്സ് (ഡിഎ), റെസ്പറേറ്ററി ടെക്നോളജി (ഡിആർ), സെൻട്രൽ സ്റ്റെറയിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് ടെക്നോളജി (ഡിഎസ്) എന്നീ 15 ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത: ഹയർ സെക്കൻഡറി / തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
പ്രായം: 2019 ഡിസംബർ 31 ന് 17 -35 വയസ്.
കൂടുതൽ വിവരങ്ങൾ : www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തിയതി : ഒക്ടോബർ 11