പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
എറണാകുളം: ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിൽ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രത്യാശ മറൈൻ ആംബുലൻസിലേക്ക് പാരാ മെഡിക്കൽ സ്റ്റാഫിനെ താത്കാലികമായി നിയമിക്കുന്നതിനു വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ജനറൽ നേഴ്സിംഗ് യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ആൺകുട്ടികൾക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന.
ഉദ്യോഗാർത്ഥികൾ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (മേഖല ) ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിൽ നേരിട്ട് ഹാജരാകണം.