പഞ്ചകർമ്മ തെറാപ്പിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

Share:

 

ആലപ്പുഴ:ഭാരതീയ ചികിത്സാ വകുപ്പിൽ പ്ലാൻ പദ്ധതിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും dmoismalpy@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നംവബർ ഒമ്പതിന് മുമ്പ് ലഭിക്കത്തക്ക വിധം അയച്ചു തരണം.
അംഗീകൃത യോഗ്യതയുള്ള അപേക്ഷകർ 0477-2252965 എന്ന ഫോൺ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Share: